കോണ്ടെസ്റ്റ് കൂപ്പണ്‍ നറുക്കെടുപ്പ്: ബംപർ സമ്മാനം കൊച്ചിക്കാരന്
Monday, November 18, 2019 12:59 AM IST
കൊച്ചി: ടയർ വിപണിയിലെ പ്രവർത്തകരുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച ടയർ ഡീലർ ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള (ടിഡിഎഎകെ)യുടെ നേതൃത്വത്തിൽ ഉപഭോക്താക്കൾക്കായി നടത്തിയ അലൈൻ ആൻഡ് വിൻ കോണ്ടെസ്റ്റ് കൂപ്പൺ നറുക്കെടുപ്പിൽ എറണാകുളം സ്വദേശി മിഥുന് ബംപർ സമ്മാനമായ മെഴ്സിഡസ് ബെൻസ് ലഭിച്ചു.
രണ്ടാം സമ്മാനമായ ടൊയോട്ട യാരിസ് കോട്ടയം സ്വദേശി റോയി തോമസിനും മൂന്നാം സമ്മാനമായ ഹ്യൂണ്ടായ് സാൻട്രോ എറണാകുളം സ്വദേശി മാർട്ടിൻ തോമസിനും ലഭിച്ചു.