പബ്ബ് തീരുമാനം പുനഃപരിശോധിക്കണം: ഗാന്ധി ദർശൻ വേദി
Monday, November 18, 2019 12:59 AM IST
കൊച്ചി: സംസ്ഥാനത്ത് പബ്ബുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. സർക്കാരിന്റെ മദ്യനയത്തിനെതിരേ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 14 ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ എന്നിവരെ അനുമോദിച്ചു.