തോട്ടവിളകളായി റന്പുട്ടാനും പ്ലാവും ഉൾപ്പെടുത്തും
Tuesday, November 19, 2019 12:48 AM IST
തിരുവനന്തപുരം: തോട്ട വിളകളുടെ കൂട്ടത്തിൽ റന്പുട്ടാനും പ്ലാവും മാവുമൊക്കെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ ഭൂപരിഷ്കരണ നിയമത്തിന്റെ ആക്ടിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇതിനായുള്ള തുടർനടപടി സർക്കാർ ആലോചിക്കുമെന്നും ജയിംസ് മാത്യുവിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
1963ലെ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ പ്രകാരം നിശ്ചിത ഭൂമി മാത്രമേ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ കൈവശം വയ്ക്കാൻ കഴിയൂ. തേയില, കാപ്പി, ഏലം, കറുവപ്പട്ട, കൊക്കോ തുടങ്ങിയ ഏഴിനങ്ങളാണു തോട്ടവിളകളായി പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.