ശ്വാസകോശരോഗം മൂലം രാജ്യത്തു പ്രതിദിന 2300 മരണം
Tuesday, November 19, 2019 11:11 PM IST
കൊച്ചി: ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ് (സിഒപിഡി) മൂലം ഇന്ത്യയിൽ പ്രതിദിനം മരണമടയുന്നതു 2300 പേർ. മരണമടയുന്നവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനമാണുള്ളത്.
എയ്ഡ്സ്, ക്ഷയം, മലേറിയ, പ്രമേഹം എന്നിവ മൂലമുണ്ടാകുന്ന മരണത്തെക്കാൾ കൂടുതലാണു സിഒപിഡി മൂലമുള്ള മരണം. രോഗം കണ്ടെത്താൻ വൈകുന്നത് ശ്വാസകോശ സ്തംഭനത്തിനും മരണത്തിനും കാരണമാകുന്നു.ആയാസകരമായ ജോലിയിൽ ഏർപ്പെടുന്പോൾ ശ്വാസതടസം നേരിടുകയും ഇതു ക്രമേണ കൂടിവരികയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.