ഐസിഎഐ ദക്ഷിണേന്ത്യൻ കൗണ്‍സിൽ സമ്മേളനം സമാപിച്ചു
Tuesday, November 19, 2019 11:11 PM IST
കൊച്ചി: രാജ്യത്ത് സദ്ഭരണം നിലനിർത്തുന്നതിൽ അവിഭാജ്യ ഘടകമാണ് ചാർട്ടേർഡ് അക്കൗണ്ടന്റുമാരെന്നു ജസ്റ്റീസ് സി.കെ. അബ്ദുൾ റഹിം. ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യൻ കൗണ്‍സിലിന്റെ 51-ാമത് വാർഷിക സമ്മേളനത്തിന്റെ സമാപനയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാർട്ടേർഡ് അക്കൗണ്ടന്റുമാർ സാമൂഹ്യ പ്രതിബദ്ധതയും ധാർമ്മികതയും മറക്കരുത്. പ്രഫഷൻ എന്നതിനുപരി സാമൂഹ്യ പ്രതിബദ്ധത കൂടിയുള്ളവരാകണം ജുഡീഷറിയും ചാർട്ടേർഡ് അക്കൗണ്ടന്റുമാരുമെന്നും അദ്ദേഹം പറഞ്ഞു.
ബാബു ഏബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോർജ്, ജോമോൻ കെ.ജോർജ്, കെ. ജലപതി, പി.ആർ. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.