ഹൈക്കോടതി തീരുമാനം സ്വാഗതാർഹമെന്ന്
Friday, November 22, 2019 1:11 AM IST
തിരുവനന്തപുരം:പാലാരിവട്ടം മേല്പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തി ബലം ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി.
പാലത്തിന്റെ ബലത്തിൽ സംശയമില്ലാത്തതുകൊണ്ടും അറ്റകുറ്റപ്പണികൾ മുഖേന പൂർണ സുരക്ഷ സാധ്യമാണെന്നതു കൊണ്ടുമാണ് നിർമാണ സംരംഭകർ ഒന്നടങ്കം ലോഡ് ടെസ്റ്റിനു വേണ്ടി വാദിച്ചതെന്നു കണ്ണമ്പള്ളി പറഞ്ഞു.