എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർത്തു
Thursday, December 5, 2019 11:25 PM IST
കൊച്ചി: മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനുവേണ്ടി നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെടുത്തെന്നും പാലാരിവട്ടം മേൽപ്പാലം നിർമാണം ഉൾപ്പെടെയുള്ള പദ്ധതികളിൽനിന്നു നേടിയ അഴിമതിപ്പണമാണിതെന്നും ആരോപിച്ചുള്ള ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർത്ത് ഹൈക്കോടതി ഉത്തരവായി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശരേി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ ജനുവരി 22 നകം വിശദീകരണം നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു നിർദേശിച്ചിട്ടുമുണ്ട്.