എംജിയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചു: ഗവർണർ
Friday, December 6, 2019 12:53 AM IST
കൊച്ചി: എംജി സർവകലാശാലയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്നു സിൻഡിക്കറ്റ് സമ്മതിച്ചുകഴിഞ്ഞു. തെറ്റു തിരുത്താൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്. താൻ പറയുന്ന വാക്കുകൾ ഏതുതരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്ന കാര്യം അറിയില്ല. ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ അവഗണിക്കില്ല. പരാതി ലഭിച്ചാൽ പഠിച്ചശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും ഗവർണർ പറഞ്ഞു.