ഇൻഫ്ളോറെ-19 സമാപിച്ചു
Monday, December 9, 2019 11:44 PM IST
കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് ’ഇൻഫ്ളോറെ-19’സമാപിച്ചു. ഇൻഫ്ളോറെ-19 ഓവറോൾ ചാന്പ്യൻമാരായി തെരഞ്ഞെടുക്കപ്പെട്ട ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് നടൻ ആസിഫ് അലി പുരസ്കാരം സമ്മാനിച്ചു.
ആകെ ആറു ലക്ഷം രൂപയാണ് വിജയികൾക്ക് സമ്മാനത്തുകയായി വിതരണം ചെയ്തത്. മാനേജ്മെന്റ്, മാനേജ്മെന്റ് ഇതര വിഭാഗങ്ങളിലായി രണ്ടുദിവസം നീണ്ടുനിന്ന മേളയിൽ 1500 ടീമുകൾ മാറ്റുരച്ചു. സമാപന ചടങ്ങിൽ രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ മാന്പിള്ളി അധ്യക്ഷത വഹിച്ചു.