കെഎൽഎം സെമിനാർ
Friday, December 13, 2019 12:06 AM IST
കൊച്ചി: കത്തോലിക്കാ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ കെസിബിസി പ്രസിദ്ധീകരിച്ച മാനവ വിഭവശേഷി പരിപാലന നയം വിശദീകരിക്കാൻ കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) പിഒസിയിൽ സെമിനാർ സംഘടിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ മൂല്യങ്ങൾക്കനുസൃതമായും സഭയുടെ മാർഗനിർദേശങ്ങൾ പാലിച്ചുമാണു ക്രൈസ്തവ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും, രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിൽ കത്തോലിക്കാസഭാ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎൽഎം വൈസ് പ്രസിഡന്റ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറന്പിൽ, സെക്രട്ടറി അഡ്വ. മാത്യു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ലേബർ കമ്മീഷൻ ജോയിന്റ് സെക്രട്ടറി ജോസഫ് ജൂഡ്, ആൽഫ് ആനി, ഫാ. ജോർജ് നിരപ്പുകാലായിൽ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.