യുവാവ് ജീവനൊടുക്കി
Thursday, January 16, 2020 11:48 PM IST
മൂലമറ്റം: കുടുബ പ്രശ്നങ്ങളെ തുടർന്ന് വിദേശത്തുള്ള ഭാര്യയെ വീഡിയോ കോളിലൂടെ ജീവനൊടുക്കുന്ന ദൃശ്യങ്ങൾ കാണിച്ച് യുവാവ് മരിച്ചു. മൂലമറ്റം പുതുപറന്പിൽ ജോസിന്റെ മകൻ ജയ്സണ് (37) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: സൗമ്യ. മകൾ: മാളു.