പ്രഫ. എം.വി. പൈലി പുരസ്കാരം: നാമനിർദേശം ക്ഷണിച്ചു
Sunday, January 19, 2020 12:07 AM IST
ക​​ള​​മ​​ശേ​​രി: രാ​​ജ്യ​​ത്തെ പ്ര​​ഗ​​ത്ഭ​​നാ​​യ സ​​ര്‍വ​​ക​​ലാ​​ശാ​​ലാ അ​​ധ്യാ​​പ​​ക​​നു കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല ന​​ല്‍കു​​ന്ന പ്ര​​ഫ. എം.​​വി. പൈ​​ലി പു​​ര​​സ്കാ​​ര​​ത്തി​​നു (2019) നാ​​മ​​നി​​ർ​​ദേ​​ശ​​ങ്ങ​​ള്‍ ക്ഷ​​ണി​​ച്ചു.

ഒ​​രു ല​​ക്ഷം രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. വൈ​​സ് ചാ​​ന്‍സ​​ല​​ര്‍മാ​​ര്‍, പ്ര​​ഫ​​സ​​ര്‍മാ​​ര്‍, പ്ര​​ശ​​സ്ത വ്യ​​ക്തി​​ക​​ള്‍, പൂ​​ര്‍വ​​വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ക്ക് അ​​ധ്യാ​​പ​​ക​​രെ അ​​വാ​​ര്‍ഡി​​ന് നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യാം.


സ്വ​​യം സ​​മ​​ര്‍പ്പി​​ക്കു​​ന്ന നാ​​മ​​നി​​ർ​​ദേ​​ശ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ക്കി​​ല്ല. ഡോ. ​​എം. ഭാ​​സി, ഓ​​ണ​​റ​​റി ഡ​​യ​​റ​​ക്ട​​ര്‍, സെ​​ന്‍റ​​ര്‍ ഫോ​​ര്‍ സ​​യ​​ന്‍സ് ഇ​​ന്‍ സൊ​​സൈ​​റ്റി, കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല, കൊ​​ച്ചി 682022 എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ നാ​​മ​​നി​​ർ​​ദേ​​ശ​​ങ്ങ​​ള്‍ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി 29 ആ​​ണ്. ഫോ​​ണ്‍: 0484 2575039, 2575552, മൊ​​ബൈ​​ല്‍: 9447419863,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.