പീഡനം: ഒരാൾ അറസ്റ്റിൽ
Sunday, January 19, 2020 12:09 AM IST
മലപ്പുറം: പീഡനകേസിൽ നാല്പത്തേഴുകാരൻ പോക്സോ നിയമ പ്രകാരം അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികളിൽനിന്ന് പീഡനവിവരം അറിഞ്ഞ സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു. വളാഞ്ചേരി സിഐ ടി. മനോഹരനാണ് കേസന്വേഷിക്കുന്നത്. പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.