വായനാ മത്സരം
Monday, January 20, 2020 12:04 AM IST
കൊച്ചി: കേരള സർക്കാർ സഹകരണ വകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ഫെബ്രുവരി ആറു മുതൽ 16 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യോത്സവത്തിന്റെയും ഭാഗമായി ഒൻപതു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വായനാ മത്സരം നടത്തും.
എംടിയുടെ രണ്ടാമൂഴം, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, പി. വത്സലയുടെ നെല്ല്, സി. രാധാകൃഷ്ണന്റെ മുൻപേ പറക്കുന്ന പക്ഷികൾ, യു.കെ. കുമാരന്റെ തക്ഷകൻകുന്ന് സ്വരൂപം എന്നീ നോവലുകളാണ് മത്സരാർഥികൾക്കു വായിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന പുസ്തകങ്ങൾ.
മത്സരത്തിൽ പങ്കെടുക്കുന്നതിന് www.krithibookfest.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.