കേരളത്തിന് ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ് അവാർഡ്
Sunday, January 26, 2020 1:13 AM IST
തിരുവനന്തപുരം: സുസ്ഥിര വികസനലക്ഷ്യം സംബന്ധിച്ചു ഗവേഷണം നടത്തുന്ന ബംഗളൂരു ആസ്ഥാനമായ സർക്കാർ ഇതര സംഘടനയായ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ 2019ലെ ‘ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ് ’ അവാർഡിനു കേരളം അർഹമായി.
സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ശില്പവും പ്രശസ്തിപത്രവും പബ്ലിക് അഫയേഴ്സ് സെന്റർ റിസർച്ച് ഹെഡ് ഡോ.മീനാ നായർ ഉദ്യോഗസ്ഥഭരണപരിഷ്കാര സെക്രട്ടറിക്കു കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ മേഖലകളിലെ ഇക്വിറ്റി, വളർച്ച, സുസ്ഥിരത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനറിപ്പോർട്ട് പിഎസി പ്രോഗ്രാം ഓഫീസർ അപർണ ശിവരാമൻ അവതരിപ്പിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.