ദാരിദ്ര്യത്തെ മതിൽകെട്ടി മറയ്ക്കാമെന്നതു മൂഢത്വം: കെ.പി. രാജേന്ദ്രൻ
Monday, February 17, 2020 11:06 PM IST
ആലപ്പുഴ: ദാരിദ്ര്യം മതിൽ കെട്ടി മറച്ചാൽ ലോകം ശ്രദ്ധിക്കില്ലെന്നു കരുതുന്ന കേന്ദ്ര തീരുമാനം മൂഢത്വമാണെന്നും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. എഐടിയുസി സംസ്ഥാന കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസ് ഉല്പന്നങ്ങൾക്കു കൂടുതൽ ഇറക്കുമതി ഇളവുകൾ നേടാനുള്ള സന്ദർശനമാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.