ചാവറ പ്രസംഗമത്സരം ഫൈനല്‍ 23ന്
Thursday, February 20, 2020 11:33 PM IST
കൊച്ചി: എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 31-ാമത് അന്തര്‍സര്‍വകലാശാല ചാവറ പ്രസംഗമത്സരത്തിന്റെ ഫൈനല്‍ 23നു നടക്കും. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ 10നു നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ ഒമ്പതു പ്രമുഖ കോളജ് കേന്ദ്രങ്ങളില്‍ നടന്ന പ്രാഥമികതല മത്സരങ്ങളിലെ വിജയികള്‍ പങ്കെടുക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം മത്സരങ്ങളുണ്ടാകും. വിജയികള്‍ക്ക് 10,000 രൂപ, 7,000 രൂപ, 5,000 രൂപ വീതം സമ്മാനമായി ലഭിക്കുമെന്നു ചാവറ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ അറിയിച്ചു.
22നു രാവിലെ 10 മുതല്‍ പ്രാഥമികതല വിജയികള്‍ക്ക് വേണ്ടിയുള്ള പഠനശില്പശാലയില് പ്രഫ. എം. കെ. സാനു, ജേക്കബ് പുന്നൂസ്, മാധ്യമ പ്രവര്‍ത്തക നിഷ ജെബി, റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളി, ലിഡ ജേക്കബ്, ഡോ. എം.സി. ദിലീപ് കുമാര്‍, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് എന്നിവര്‍ പങ്കെടുക്കും.