വെല്ലൂർ മെഡിക്കൽ കോളജ് സ്പോൺസർഷിപ്
Saturday, February 22, 2020 12:17 AM IST
കോട്ടയം: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ എംബിബിഎസ്, ബിഡിഎസ്, നഴ്സിംഗ് മുതലായ കോഴ്സുകളുടെ സ്പോണ്‍സർഷിപ് ഫോം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫീസിൽനിന്ന് 27 മുതൽ ലഭിക്കും.
മധ്യകേരള മഹായിടവക അംഗങ്ങൾ മാർച്ച് 27നകം പൂരിപ്പിച്ച അപേക്ഷ തിരികെ സമർപ്പിക്കണം. ഏപ്രിൽ രണ്ടിനു സിഎസ്ഐ റിട്രീറ്റ് സെന്ററിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ഫോണ്‍: 0481 2567274, 2566931.