സിനിമകളിലൂടെ ക്രൈസ്തവരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Saturday, February 22, 2020 12:17 AM IST
കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങളെയും ധാർമികമൂല്യങ്ങളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വിധം സിനിമകൾ ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നു പാലാരിവട്ടം പിഒസിയിൽ ചേർന്ന കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ആചാരങ്ങളെ പൊതുസമൂഹത്തിൽ വികലമായി ചിത്രികരിക്കുന്ന പ്രവർത്തനങ്ങൾക്കു പിന്നിൽ ക്രൈസ്തവ വിരുദ്ധ അജണ്ടകൾ നടപ്പിലാക്കുന്നവർക്കു പങ്കുണ്ടെന്നു യോഗം വിലയിരുത്തി.
ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിച്ചു തേജോവധം ചെയ്യാനുള്ള പ്രവർത്തനങ്ങളെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായും നേരിടും. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച വർക്കിംഗ് കമ്മിറ്റിയിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ ട്രഷറർ പി.ജെ. പാപ്പച്ചൻ മുൻ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിൻ ഭാരവാഹികളായ സാജു അലക്സ്, ബെന്നി ആന്റണി, തൊമ്മി പീഡിയത്ത്, ജോസ്കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, ആന്റണി തൊമ്മന, തോമസ് ആന്റണി, സൈമണ്‍ ആനപ്പാറ, രൂപത പ്രസിഡന്റുമാരായ ബേബി പെരുമാലിൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, സിനി ജിബു, ഡോ. കെ.പി. സാജു, ബിജു കുണ്ടുകുളം, തോമസ് ആന്റണി, ഐപ്പച്ചൻ തടക്കാട്ട്, ജോസ്കുട്ടി മടപ്പള്ളിൽ, തന്പി എരുമേലിക്കര എന്നിവർ പ്രസംഗിച്ചു.