കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തില്‍ 142 പേര് മാത്രം
Sunday, February 23, 2020 12:01 AM IST
തിരുവനന്തപുരം: കോവിഡ് 19 (കൊറോണ വൈറസ്) രോഗ മുൻ കരുതലായി വിവിധ ജില്ലകളിലായി 142 പേര് മാത്രമാണ് ഇനി നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ഇവരില്‍ 137 പേര് വീടുകളിലും അഞ്ചു പേര് ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 441 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്കു വകയില്ല.
വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 579 പേരെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്നു പേരും ആശുപത്രി വിട്ടു വീടുകളില്‍ നിരീക്ഷണത്തിലാണ്.