മിസ്റ്റര്‍ കേരള മത്സരം മാര്‍ച്ച് ഒന്നിന്
Thursday, February 27, 2020 12:08 AM IST
കൊച്ചി: ബോഡി ബില്‍ഡിംഗ് അസോസിയേഷന് ഓഫ് കേരളയും ജില്ലാ അസോസിയേഷനും ചേര്‍ന്നു മിസ്റ്റര്‍ കേരള ശരീര സൗന്ദര്യ മത്സരം മാര്‍ച്ച് ഒന്നിനു നടത്തും. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു മത്സരം. സീനിയർ മിസ്റ്റര്‍ കേരള, മെന്‍ ഫിസിക് സ്പോര്‍ട്സ്, വുമണ്‍ ഫിസിക് സ്പോര്‍ട്സ് എന്നീ ഇനങ്ങളിലാണു മത്സരം.
വൈകുന്നേരം അഞ്ചിനു ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി 200 ഓളം പേര് പങ്കെടുക്കുമെന്നു അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി.വി. പോളി, പ്രസിഡന്റ് കെ.ആനന്ദന്, ട്രഷറര്‍ വി.എം. ബഷീര്‍, 2019ലെ ചാന്പ്യന് ചിത്തരേശ് നടേശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.