ആശുപത്രിയിൽ കൊണ്ടുപോകാൻ ഷീ ​ടാ​ക്സി റെഡി
Saturday, April 4, 2020 11:40 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്ഡൗ​​ണി​​ൽ ബു​​ദ്ധി​​മു​​ട്ടു​​ന്ന വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കും രോ​​ഗി​​ക​​ൾ​​ക്കും സ​​ഹാ​​യ​​വു​​മാ​​യി ഇ​​ന്നു മു​​ത​​ൽ ഷീ ​​ടാ​​ക്സി എ​​ത്തു​​മെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ. ഒ​​റ്റ​​പ്പെ​​ട്ടു ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കും വ​യോ​ജ​​ന​​ങ്ങ​​ൾ​​ക്കും മ​​രു​​ന്നു​​ക​​ൾ വാ​​ങ്ങാ​നും അ​​പ്പോ​​യ്മെ​​ന്‍റ് എ​​ടു​​ത്ത​​വ​​ർ​​ക്ക് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പോ​​കാ​നും ഷീ ​​ടാ​​ക്സി സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.


തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് ന​​ഗ​​ര​​ങ്ങ​​ളി​​ൽ 15 കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലാ​​യി​​രി​​ക്കും ഷീ ​​ടാ​​ക്സി​​യു​​ടെ സേ​​വ​​നം തു​​ട​​ക്ക​​ത്തി​​ൽ ല​​ഭ്യ​​മാ​​വു​​ക. സേ​​വ​​നം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ കേ​​ന്ദ്രീ​​കൃ​​ത കോ​​ൾ സെ​​ന്‍റ​​റി​​ലേ​​ക്ക് 7306701200, 730670 1400 എ​​ന്നീ ന​​മ്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.