രജിസ്ട്രേഷൻ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ
Sunday, April 5, 2020 12:11 AM IST
തിരുവനന്തപുരം: വിലകുറച്ചു രജിസ്ട്രേഷൻ നടത്തിയ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കലിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി സർക്കാർ ഉത്തരവായി. മാർച്ച് 30 വരെയായിരുന്നു നേരത്തെ കാലാവധി നിശ്ചയിച്ചിരുന്നത്.
2017 മാർച്ച് 31 വരെയുള്ള കേസുകൾക്കാണ് ഒറ്റത്തവണ തീർപ്പാക്കലിനുള്ള അവസരം നൽകിയിരുന്നത്. കോവിഡ് 19 നെത്തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണു തീയതി നീട്ടിയത്.