വൈറസ് ഘടനയ്ക്കു സമാനമായ പുതിയ തൻമാത്രാ ഘടനകള് സൃഷ്ടിച്ചു വൈറസിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്ത്തനം നടത്താനാണ് ഇപ്പോള് ജിഎഎന്ലൂടെ ശ്രമിക്കുന്നത്.
അത്യന്തം സങ്കീര്ണമായ ഈ ഗവേഷണത്തില് ജിഎഎന്നുവേണ്ടി നിര്മിത ബുദ്ധിയിലധിഷ്ഠിതമായ അനലോഗ് ഇന്റഗ്രേറ്റഡ് സര്ക്യൂട്ടുകളാണ് ഐഐഐടിഎംകെയില് യാഥാര്ഥ്യത്തിലെത്തിയതെന്നു സ്കൂള് ഓഫ് ഇലക്ട്രോണിക്സ് പ്രഫസറായ ഡോ. എ.പി. ജയിംസ് പറഞ്ഞു. മനുഷ്യന്റെ തലച്ചോറിനു സമാനമായ ശേഷി നിര്മിതബുദ്ധിയിലൂടെ കൈവരിക്കണമെങ്കില് അനലോഗ് മാതൃകയിലുള്ള ന്യൂറല് ചിപ്പുകള് വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐഐടിഎംകെയില് വികസിപ്പിച്ച അനലോഗ് ജിഎഎന് ഈ മേഖലയില് പുത്തന് ആപ്ലിക്കേഷനുകള് കണ്ടുപിടിക്കുന്നതിനു സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വൈറസ് തൻമാത്രാ ഘടന നിര്ണയിക്കാന് പ്രയോജനപ്പെടും.
ഈ ഗവേഷണഫലങ്ങള് പ്രശസ്തമായ നേച്ചര് മാസികയുടെ സയന്റിഫിക് റിപ്പോര്ട്ട്സ് ജേണലില് പ്രസിദ്ധീകരിച്ചു.