മൊബൈൽ ഷോപ്പുകളും വർക്ക് ഷോപ്പുകളും തുറക്കാം
Wednesday, April 8, 2020 12:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മൊബൈൽഫോണ്‍ ഷോപ്പുകൾ ആഴ്ചയിൽ ഒരുദിവസവും വർക്ക് ഷോപ്പുകളും സ്പെയർപാർട്സ് കടകളും രണ്ടു ദിവസവും തുറന്നു പ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചയും വർക്ക് ഷോപ്പുകളും അനുബന്ധിച്ചുള്ള സ്പെയർ പാർട്സ് കടകളും ഞായർ, വ്യാഴം ദിവസങ്ങളിലും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അംഗീകൃ ത ഇലക്ട്രീഷന്മാർക്ക് അറ്റകുറ്റപ്പണികൾക്കായി വീടുകളിൽ പോകാൻ അനുമതിയുണ്ടെ െന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.