ഔദ്യോഗിക വിവരങ്ങളറിയാൻ ടെലിഗ്രാം ചാനൽ
Thursday, April 9, 2020 10:38 PM IST
കൊച്ചി: കോവിഡ്-19നുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ കൃത്യതയില്ലാത്ത വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രമുഖ ക്ലൗഡ് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ ഔദ്യോഗിക ചാനൽ തുടങ്ങി. MyGovCoron aNewsdesk എന്ന പേരിലുള്ള ചാനലിൽ നിന്ന് മൊബൈൽ വഴിയും ഡെസ്ക്ടോപ്പിലൂടെയും വിവരങ്ങൾ അറിയാം.
വസ്തുതാപരമായ ഡേറ്റയും പ്രസക്തമായ വാർത്താ ഭാഗങ്ങളും ചാനൽ വഴി പൊതുജനങ്ങൾക്കായി പങ്കുവയ്ക്കും. കൂടാതെ സർക്കാർ ഉപദേശങ്ങൾ, നിലവിലെ സാഹചര്യത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും, ശുചിത്വത്തിനുള്ള മാർഗ നിർദേശങ്ങൾ എന്നിവ സംബന്ധിച്ച നിർണായക അപ്ഡേറ്റുകളും നൽകും.
സബ്സ്ക്രിപ്ഷൻ ലിങ്ക് tthps://t.me/M yGovCo ronaNewsde-sk എന്നതാണ്.