ജോസഫുമായിട്ടുള്ള ധാരണ പാലിക്കണം: ചെന്നിത്തല
Tuesday, May 26, 2020 12:32 AM IST
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പി.ജെ. ജോസഫുമായി ഉണ്ടാക്കിയ ധാരണ പാലിക്കപ്പെടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ചുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പടുക്കുന്പോൾ എൽഡിഎഫിനു വേവലാതിയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തുടർഭരണമെന്നതു സ്വപ്നം മാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പു സമയത്തും എൽഡിഎഫ് വലിയ വിശ്വാസത്തിലായിരുന്നു. 20-ൽ 19 സീറ്റു നേടിയാണു യുഡിഎഫ് വിജയിച്ചത്. യുഡിഎഫിൽ നിന്ന ് ഒരു പാർട്ടിയും വിട്ടു പോകില്ല. ആരെയെങ്കിലും കൂട്ടുപിടിക്കാമെന്നതു എൽഡിഎഫിന്റെ സ്വപ്നം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.