സിയാൽ ജീവനക്കാർ രണ്ടുകോടി നൽകി
Friday, May 29, 2020 12:22 AM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ജീവനക്കാർ രണ്ടുകോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്തു. വിമാനത്താവളത്തിന്റെ 21ാം വാർഷികദിനമായിരുന്നു മേയ് 25. ആഘോഷത്തിനായി മാറ്റിവച്ച തുകയും ജീവനക്കാർ സ്വരൂപിച്ച തുകയും ചേർത്ത് 2.19 കോടി രൂപയാണു നൽകിയത്.
സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ വ്യക്തിപരമായി രണ്ടു ലക്ഷം രൂപ നൽകി.