ആര്.ജി. ബാലസുബ്രഹ്മണ്യന് ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍
Sunday, May 31, 2020 12:13 AM IST
കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഗവര്‍ണറായി ആര്.ജി. ബാലസുബ്രഹ്മണ്യന് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 120 ക്ലബുകളും അയ്യായിരം അംഗങ്ങളും അടങ്ങുന്നതാണ് ലയണ്‍സ് ഡിസ്ട്രിക്ട് 318 സി. ജയരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരനായ അദ്ദേഹം പൈപ്സ് ട്രേഡിംഗ്, നിര്‍മാണം, ലോജിസ്റ്റിക്സ്, പെട്രോളിയം തുടങ്ങിയവയുടെ ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.