ഫാ. ബിജു മുട്ടത്തുകുന്നേൽ റോമിൽ വൈസ് പ്രൊക്യുറേറ്റർ
Saturday, July 4, 2020 2:13 AM IST
കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശേരി അതിരൂപതാംഗമായ റവ.ഡോ. ബിജു മുട്ടത്തുകുന്നേലിനെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിലെ സീറോ മലബാർ സഭയുടെ ഭവനമായ പ്രൊക്യൂറയിൽ സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
ജൂണ്‍ 23 ന് പുതിയ നിയമനം പ്രാബല്യത്തിലായി. 2011 മുതൽ മാർ സ്റ്റീഫൻ ചിറപ്പണത്താണ് പ്രൊക്യുറേറ്റർ.