ഹയര്‍ സെക്കന്‍ഡറിയില്‍ ശമ്പളം തടസപ്പെടുത്തരുത്: കെഎഎച്ച്എസ്ടിഎ
Sunday, July 5, 2020 12:48 AM IST
കോഴിക്കോട്: ശമ്പള ബില്ലില്‍ മേഖലാ ഉപമേധാവിയുടെ മേലൊപ്പ് നിര്‍ബന്ധമാക്കി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ശമ്പള വിതരണം തടസപ്പെടുത്തരുതെന്ന് കേരള എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രമാണ് ഈ വിവേചനമുള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒരു ഉപമേധാവിയുടെ അധികാര പരിധിയില്‍ രണ്ടു ജില്ലകള്‍ ഉള്‍പ്പെടുന്നുണ്ട്. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം പരിഗണിക്കാതെയുള്ള സര്‍ക്കാര്‍ നടപടി ശമ്പള വിതരണത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രശ്ന പരിഹാരത്തിന് ധനകാര്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നുമെന്ന് യോഗം ആവശ്യപ്പെട്ടു.