ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്നു വിമാനങ്ങള്‍ ഇന്നു കൊച്ചിയിൽ
Wednesday, July 8, 2020 12:15 AM IST
നെ​​ടു​​മ്പാ​​ശേ​​രി: ആ​​ഫ്രി​​ക്ക​​ന്‍ രാ​​ജ്യ​​ങ്ങ​​ളാ​​യ കെ​​നി​​യ, കോ​​ങ്ഗോ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള പ്ര​​വാ​​സി​​ക​​ളു​​മാ​​യി എ​​യ​​ര്‍ ഇ​​ന്ത്യ വി​​മാ​​ന​​ങ്ങ​​ള്‍ ഇ​​ന്നു കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തും. അ​​ന്താ​​രാ​​ഷ്ട്ര ടെ​​ര്‍മി​​ന​​ലി​​ല്‍ അ​​ഞ്ചു വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി 920 പ്ര​​വാ​​സി​​ക​​ളാ​​ണ് എ​​ത്തു​​ന്ന​​ത്. കോ​​ങ്ഗോ​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന എ​​ത്യോ​​പ്യ​​ന്‍ എ​​യ​​ര്‍ലൈ​​ന്‍ വി​​മാ​​നം രാ​​വി​​ലെ 6.35ന് ​​എ​​ത്തും. കെ​​നി​​യ​​യി​​ലെ നെ​​യ്റോ​​ബി​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന എ​​യ​​ര്‍ ഇ​​ന്ത്യ വി​​മാ​​നം രാ​​വി​​ലെ 7.30 ന് ​​എ​​ത്തി​​ച്ചേ​​രും.


മ​​സ്ക​​റ്റി​​ല്‍നി​​ന്ന് എ​​യ​​ര്‍ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് വൈ​​കി​​ട്ട് 5.25, ദ​​മാ​​മി​​ല്‍നി​​ന്നു ഗോ​​എ​​യ​​ര്‍ ആ​​റ്, ദു​​ബാ​​യി​​ല്‍നി​​ന്ന് എ​​യ​​ര്‍ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് രാ​​ത്രി 11.55 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ എ​​ത്തും. ഒ​​ന്‍പ​​ത് വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി 1,800 പേ​​രാ​​ണ് ഇ​​ന്ന​​ലെ എ​​ത്തി​​യ​​ത്. ജി​​ദ്ദ​​യി​​ല്‍നി​​ന്നു ഷെ​​ഡ്യൂ​​ള്‍ ചെ​​യ്ത സൗ​​ദി എ​​യ​​ര്‍ലൈ​​ന്‍സും ദോ​​ഹ​​യി​​ല്‍നി​​ന്നു ഷെ​​ഡ്യൂ​​ള്‍ ചെ​​യ്ത ഗോ​​എ​​യ​​റും ഓ​​രോ സ​​ര്‍വീ​​സു​​ക​​ള്‍ റ​​ദ്ദാ​​ക്കി. ആ​​ഭ്യ​​ന്ത​​ര ടെ​​ര്‍മി​​ന​​ലി​​ല്‍ 20 സ​​ര്‍വീ​​സു​​ക​​ൾ ഇ​​ന്ന​​ലെ ന​​ട​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.