സ്വർണക്കടത്ത് കേസ് : സിബിഐക്ക് നേരിട്ട് അന്വേഷിക്കാം
Thursday, July 9, 2020 12:37 AM IST
തിരുവനന്തപുരം: രാജ്യാന്തര ഗൂഢാലോചനയുള്ള സ്വർണക്കടത്ത് കേസ് സിബിഐക്ക് നേരിട്ട് ഏറ്റെടുക്കാനാകും. കസ്റ്റംസ് അന്വേഷിക്കുന്പോൾ അതിലെ ഗൂഢാലോചന സിബിഐക്ക് അന്വേഷിക്കാനാകും. സാധാരണയായി സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ നിർദേശിക്കുന്ന മുറയ്ക്കാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് അഭ്യർഥിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.