എൻഐഎ അന്വേഷണത്തെ എതിർക്കുന്നത് നെഞ്ചിടിപ്പുള്ളവർ: മുഖ്യമന്ത്രി
Saturday, July 11, 2020 12:49 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അന്വേഷണം ആരിലൊക്കെ എത്തിച്ചേരുമെന്ന നെഞ്ചിടിപ്പുള്ളവരാണ് എൻഐഎ അന്വേഷണത്തിനെതിരേ ഇപ്പോൾ നിലപാടെടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണം വേണമെന്ന കോണ്ഗ്രസ് നേതാക്കളുടെ ആവശ്യത്തിനുള്ള പ്രതികരണമായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
സ്വർണക്കടത്ത് കേസ് എൻഐഎയ്ക്കു വിട്ട കേന്ദ്ര സർക്കാരിന്റെ നടപടി സ്വാഗതാർഹമാണ്. ഈ കേസ് ഫലപ്രദമായി അന്വേഷിക്കാൻ പറ്റിയ ഏജൻസിയാണ് എൻഐഎ. ഈ കേസ് മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള സമാനമായ മറ്റു കേസുകളും അന്വേഷിക്കാനാണ് എൻഐഎയുടെ തീരുമാനം. ഈ തീരുമാനം ആർക്കെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്നു തനിക്കറിയില്ലെന്നും പ്രതിപക്ഷത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.