സമരത്തിനെതിരേ മുന്നറിയിപ്പുമായി കെ.കെ. ശൈലജ
Saturday, July 11, 2020 1:25 AM IST
തിരുവനന്തപുരം: യാതൊരു നിയന്ത്രണവുമില്ലാതെ സംസ്ഥാനത്തുടനീളം രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരത്തിനെതിരേ മുന്നറിയിപ്പുമായി മന്ത്രി കെ.കെ. ശൈലജ. പത്രസമ്മേളനത്തിനിടെയാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. നിയന്ത്രണമില്ലാതെ പ്രതിഷേധത്തിനിറങ്ങിയാൽ രോഗം പകരാനിടയാക്കും. മാസ്ക്കുപോലുമില്ലാതെ കൂട്ടമായിറങ്ങുന്നത് അതിസാഹസമാണെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ സമരത്തിനിങ്ങുന്നത് സങ്കടകരമാണെന്നും മന്ത്രി പറഞ്ഞു.