ഭക്തർക്ക് പത്മനാഭസ്വാമി നൽകിയ അനുഗ്രഹം: തിരുവിതാംകൂർ രാജകുടുംബം
Monday, July 13, 2020 11:52 PM IST
തിരുവനന്തപുരം: ഭക്തർക്ക് പത്മനാഭസ്വാമി നൽകിയ അനുഗ്രഹണാണ് സുപ്രീംകോടതി വിധിയെന്ന് തിരുവിതാംകൂർ രാജകുടുംബം. സുപ്രീംകോടതി വിധി രാജകുടുംബത്തിന്റെ വിജയമാണെന്ന് പറയരുതെന്നും രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ട്. ഒപ്പം നിന്നവരോടും തങ്ങൾക്കൊപ്പം ഇത്രയും വർഷം കാത്തിരുന്നവരോടും പ്രാർഥിച്ചവരോടും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.