ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വേണം: ജോസ് കെ. മാണി
Wednesday, July 15, 2020 12:44 AM IST
കോട്ടയം: ഭൂപരിഷ്കരണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എംപി. കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യം പരിഗണിച്ചു കർഷകരുടെ നിലനിൽപ്പിന് അനിവാര്യമായ ഭേദഗതികൾ നിയമത്തിൽ വരുത്തണം. ഭൂമിയുടെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റം വരുത്താതെ ഏതു വിളയും കൃഷിചെയ്യാനുള്ള സ്വാതന്ത്ര്യം കൃഷിക്കാർക്കു നൽകിക്കൊണ്ടാകണം നിയമ ഭേദഗതി വരുത്തേണ്ടത്.
റബർ ആക്്ട് പിൻവലിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണം. റബർ ബോർഡ് കാലോചിതമായ മാറ്റങ്ങൾ വരുത്തി കൂടുതൽ കർഷക സൗഹൃദമാക്കണം. റബർ ബോർഡ് നിർത്തലാക്കാനാണോ റബർ ആക്ട് റദ്ദാക്കുന്ന നടപടിയിലേക്കു കേന്ദ്ര സർക്കാർ പോകുന്നതെന്നും സംശയിക്കേണ്ടിരിക്കുന്നതായും ജോസ് കെ. മാണി പറഞ്ഞു.