എയർമാർഷൽ ജെ. ചലപതി സീനിയർ എയർ സ്റ്റാഫ് ഓഫീസർ
Sunday, August 2, 2020 12:16 AM IST
തിരുവനന്തപുരം: ആക്കുളം ദക്ഷിണ വായുസേനാ ആസ്ഥാനത്ത് സീനിയർ എയർ സ്റ്റാഫ് ഓഫീസറായി എയർ മാർഷൽ ജെ. ചലപതി ചുമതലയേറ്റു. 1983 ഡിസംബർ 22ന് ഭാരതീയ വായുസേനയിൽ കമ്മീഷൻ ചെയ്ത എയർമാർഷൽ ചലപതി മികച്ച ഫ്ളയിംഗ് പരിശീലകനും, വിമാനങ്ങളുടെ പരീക്ഷണ പറക്കലിൽ വിദ്ഗ്ധനായ വൈമാനികനുമാണ്.