അപ്പീല്‍ നല്കി
Tuesday, August 4, 2020 12:16 AM IST
കൊച്ചി: മുന്‍സിഫ്-മജിസ്ട്രേറ്റ് നിയമനത്തിനായി ഫെബ്രുവരി 20നു പ്രസിദ്ധീകരിച്ച മെറിറ്റ് ലിസ്റ്റില്‍നിന്നു കൂടുതല്‍ നിയമനം നടത്താന്‍ അഡീഷണല്‍ ലിസ്റ്റ് തയാറാക്കി ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിനെതിരേ ഹൈക്കോടതി ഭരണവിഭാഗം ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
2019 ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരമുള്ള നിയമന നടപടികളിലൂടെ 2019 ഡിസംബര്‍ 31 നുശേഷമുള്ള ഒഴിവുകള്‍ നികത്തുന്നത് സുപ്രീംകോടതി നിശ്ചയിച്ച നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു.