കുട്ടികളിലെ പങ്കിട്ടു വായനയെക്കുറിച്ച് നിഷ് പ്രഭാഷണം
Tuesday, August 4, 2020 12:19 AM IST
തിരുവനന്തപുരം: കുട്ടികളുടെ വളര്‍ച്ചയില്‍ വളരെ പ്രാധാന്യമര്ഹിക്കന്ന പങ്കിട്ടു വായന (ഷെയര്‍ഡ് റീഡിംഗ്)മാതാപിതാക്കള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ (നിഷ്) ചൈല്‍ഡ് ലാംഗ്വേജ് ഡിസോര്‍ഡര്‍ യൂണിറ്റ് നാളെ രണ്ടരയ്ക്ക് ഓണ്‍ലൈനായി പ്രഭാഷണം സംഘടിപ്പിക്കുന്നു.
ഗൂഗിള്‍ മീറ്റ് വഴി നിഷിലെ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റും അധ്യാപികയുമായ ആര്. വൃന്ദ ‘പങ്കിട്ടുവായനഎന്ത്, എങ്ങനെ’ എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണത്തില്‍ മാതാപിതാക്കള്‍, പ്രീ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. നിഷ് പരിവര്‍ത്തന്‍ എന്ന പേരില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തേതാണിത്.
പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ https://forms.gle/26 nSF5CpTxEYAyx46 എന്ന ലിങ്കിലെ അപേക്ഷാഫോം പൂരിപ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 9744684800/ 9074697761.