മാധ്യമപ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി
Thursday, August 13, 2020 12:23 AM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം നടത്തിയ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ ഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾ അപകീർത്തികരവും മാന ഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേഗത്തിൽ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡിഐജി കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. അപകീർത്തികരമായ പരാമർശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചിട്ടുണ്ട്. ഐടി ആക്ട് ചുമത്തി അന്വേഷണം തുടരും.