വിവരങ്ങൾ മറച്ചുവച്ചെന്നു തെളിഞ്ഞു: യുഡിഎഫ്
Friday, August 14, 2020 12:14 AM IST
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പല വിവരങ്ങളും മറച്ചുവച്ചത് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. കോവിഡ് മരണത്തില്‍ യഥാര്‍ഥ മരണസംഖ്യ സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന യുഡിഎഫ് ആക്ഷേപം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും ശരി വച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെയും ഐസിഎം ആറിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പരിശോധിച്ചാല്‍തന്നെ സര്‍ക്കാരിന്റെ കള്ളക്കളി ബോധ്യമാകുമെന്നും കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.