ചെല്ലാനം കടലാക്രമണം: ജനകീയ രേഖയും പ്രക്ഷോഭവുമായി കെആര്‍എല്‍സിസി
Friday, August 14, 2020 11:41 PM IST
ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന് കൊച്ചി, ആലപ്പുഴ രൂപതകള്‍ കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ ശക്തമായ നീക്കങ്ങള്‍ക്കു രൂപം കൊടുത്തു.
ആദ്യഘട്ടത്തില്‍ തീരസംരക്ഷണത്തിന് പുതിയ നിര്‍ദേശങ്ങളുമായി രൂപപ്പെടുത്തിയിട്ടുള്ള ജനകീയ രേഖ 21ന് ചര്‍ച്ച ചെയ്യും. ജനകീയരേഖ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും കെആര്‍എല്‍സിസി തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാന്‍ ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ ചെല്ലാനത്ത് കാര്യാലയം തുറക്കാനും നിശ്ചയിച്ചു.