എംഎൽഎമാർക്ക് ഡിജിറ്റൽ ലെജിസ്ലേച്ചർ അവാർഡ്
Friday, August 14, 2020 11:41 PM IST
തിരുവനന്തപുരം: ഡിജിറ്റൽ നിയമസഭാ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണ- പ്രതിപക്ഷത്തെ 20 എംഎൽഎമാരെ ഉൾപ്പെടുത്തി പൈലറ്റ് ടീം ആദ്യഘട്ടത്തിൽ രൂപീകരിക്കുമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
നിയമസഭാ പ്രവർത്തനങ്ങളെ പരമാവധി ഡിജിറ്റൽ സാങ്കേതിക വിദ്യ വഴി ബന്ധിപ്പിക്കുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രണ്ടു സാമാജികർക്ക് വീതം പുരസ്കാരം നൽകും. അതോടൊപ്പം ഡിജിറ്റൽ ഡിവൈഡ് പൊതുസമൂഹത്തിൽ കുറച്ച് കൊണ്ടുവരുന്നതിനായി മാതൃകാ പദ്ധതികൾ ആവിഷ്കരിക്കുകയും പോസിറ്റീവ് സോഷ്യൽ മീഡിയാ മാനേജ്മെൻറിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന നിയമസഭ പൂർണ ഡിജിറ്റൽ ആക്കുന്ന ഇ-നിയമസഭ അവസാന ഘട്ടത്തിലാണ്.