പെട്ടിമുടിയില്‍ കണ്ടെത്താനുള്ളത് 14 പേരെ; ഒരു മൃതദേഹം കൂടി കണ്ടെടുത്തു
Friday, August 14, 2020 11:41 PM IST
മൂ​ന്നാ​ര്‍: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്‍റെ എ​ട്ടാം ദി​വ​സം ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ര​ണ്ടു വ​യ​സ് പ്രാ​യ​മു​ള്ള ധ​നു​ഷ്‌​കയു​ടെ മൃ​ത​ദേ​ഹ​മാ​ണ് ദു​ര​ന്ത​സ്ഥ​ല​ത്തു നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള നാ​ല്‍പ്പാ​ല​ത്തി​നു സ​മീ​പം പു​ഴ​യു​ടെ തീ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി. ര​ണ്ടു ദി​വ​സം കൂ​ടി തെ​ര​ച്ചി​ല്‍ ന​ട​ത്തും.

ഇ​നി​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍ന്നു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തു സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും.​ഇ​നി 14 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​തി​ല്‍ പ​ത്തു പേ​രും കു​ട്ടി​ക​ളാ​ണ്.​മ​റ്റ് മൂ​ന്ന് പേ​രി​ല്‍ ഒ​രാ​ള്‍ പൂ​ര്‍ണ ഗ​ര്‍ഭി​ണി​യാ​യ യു​വ​തി​യും, 62 വ​യ​സു​ള്ള സ്ത്രീ​യും പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രു​ന്ന പു​രു​ഷ​നു​മാ​ണ്.


നി​ല​വി​ല്‍ പെ​ട്ടി​മു​ടി​യാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്. 10 പേ​ര​ട​ങ്ങു​ന്ന 10 ടീ​മു​ക​ളും 22 പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘ​വു​മാ​ണ് പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ചെ​റി​യ ക​ല്‍ക്കെ​ട്ടു​ക​ളും പു​ഴ​യോ​ര​വും അ​ട​ക്കം പൂ​ര്‍ണ​മാ​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.