വിവരങ്ങൾ സ്വകാര്യ കന്പനിക്ക്: ഐജി എതിർപ്പറിയിച്ചു
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങൾ സ്വകാര്യ കന്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലേക്ക് നൽകണമെന്ന വിവാദ നിർദേശത്തെ എതിർത്ത് ഐജി. കോവിഡ് പ്രതിരോധത്തിന് സംസ്ഥാനതല ചുമതലയുള്ള നോഡൽ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ ഐജി വിജയ് സാഖ റെയാണ് സ്വകാര്യ കന്പനിയുടെ മൊബൈൽ ആപ്പിലേക്ക ു വിവര ങ്ങൾ നൽകാൻ നിർദേശം നൽകിയത്.
ഇതിനെ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി എതിർത്തു. പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഡിജിപിയെ അതൃപ്തി അറിയിച്ചു. സർക്കാർ ആപ്പുകളിലേക്കു മാത്രമേ വിവരം കൈമാറാനാകാൻ കഴിയൂവെന്നു വ്യക്തമാക്കിയ ഐജി ഹർഷിത അട്ടല്ലൂരി, സ്വകാര്യ കന്പനി തയാറാക്കിയ ആപ്പിലേക്കു വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാട് ഡിജിപിയെ അറിയിക്കുകയായിരുന്നു.