മറയൂരിൽ 39.23 കോടിയുടെ ചന്ദനം വില്പന നടന്നു
Saturday, September 19, 2020 1:08 AM IST
മറയൂർ: കോവിഡ്-19 നെത്തുടർന്നു വൈകിയ മറയൂർ ചന്ദനലേലത്തിൽ നികുതിയടക്കം 39 കോടിയുടെ വില്പന നടന്നു. ആദ്യദിവസം രണ്ടു ഘട്ടങ്ങളിലായി 30 കോടിയുടെയും രണ്ടാം ദിവസം ഒന്‍പതു കോടിയുടെ വില്പനയുമാണ് നടന്നത്.
ഓണ്‍ലൈനായി നടന്ന ലേലത്തിൽ രണ്ടു ദിവസങ്ങളിലായി ആറു സ്ഥാപനങ്ങളാണ് പങ്കെടുത്തത്. കർണാടക സോപ്സ്, കേരള ഫാർമസ്യൂട്ടിക്കൽ (ഒൗഷധി), കളരിക്കൽ ഭഗവതി ദേവസ്വം, നെടുംപറന്പിൽ ശ്രീ ദുർഗാ ദേവീ ക്ഷേത്രം, കെഎസ്ടിഡിസി ആലപ്പുഴ എന്നിവയും രണ്ടാം ദിവസം ചെന്നൈയിൽനിന്നുള്ള ശ്രീലളിതാ ഫ്രാഗ്രൻസ് എന്ന സ്ഥാപനവും ലേലത്തിൽ പങ്കെടുത്തു.