പൈനാപ്പിള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍: രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
Thursday, September 24, 2020 12:03 AM IST
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആള് കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനും അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജയിംസ് ജോര്‍ജും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അനു ശിവരാമന്റെ ഉത്തരവ്.