ഓണ്‍ലൈൻ ജർമൻ ഭാഷാ പഠനപദ്ധതി
Friday, September 25, 2020 12:18 AM IST
കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓണ്‍ലൈൻ ജർമൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവഹിച്ചു. കെസിവൈഎൽ പ്രസിഡന്റ് ലിബിൻ ജോസ് അധ്യക്ഷത വഹിച്ചു. കെസിവൈഎൽ അതിരൂപതാ ചാപ്ലെയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, കെസിവൈഎൽ മലബാർ റീജിയണ്‍ ചാപ്ലെയിൻ ഫാ. ബിബിൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജർമൻ ഭാഷാ ക്ലാസിന്റെ ഫാക്കൽറ്റി ഇൻ ചാർജ് ആയ റിയ ടോം പാഠ്യപദ്ധതി അവതരിപ്പിച്ചു. ആറു ബാച്ചുകളിലായി 343 പേരാണ് കോഴ്സിന് പേരു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ടു മണിക്കൂർ വീതമാണ് ഓണ്‍ലൈൻ ക്ലാസുകൾ നടത്തുക.