കുസാറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക് പ്രധാനമന്ത്രിയുടെ ഫെലോഷിപ്
Thursday, October 1, 2020 11:07 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പിലെ ഗവേഷണ വിദ്യാര്‍ഥി അജയ് ജോൺ ചെമ്മനത്തിന് ഗവേഷണ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ് ലഭിച്ചു. ഡോക്ടറല്‍ ഗവേഷണത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇൻഡസ്ട്രി എന്നിവര്‍ കൊച്ചിയിലെ വ്യൂലോജിക്സ് ടെക്നോളജീസുമായി സഹകരിച്ച് ധനസഹായം നല്‍കും.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് എടിഎമ്മുകളുടെ വീഡിയോ അധിഷ്ഠിത നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനായാണ് ധനസഹായം ലഭിക്കുന്നത്. എടിഎം കവർച്ച കണ്ടെത്തുന്നതിനും അടിയന്തര പ്രതികരണത്തിനായി പോലീസിനു മുന്നറിയിപ്പ് നല്‍കുന്നതിനും സഹായകമാകുന്നതാണ് ഈ സാങ്കേതിക വിദ്യ.